കോൺട്രാക്ടർസ് ഓൾ റിസ്ക് പോളിസി (CAR പോളിസി)
എന്തുകൊണ്ടാണ് കരാറുകാർക്ക് CAR പോളിസി ആവശ്യമായി വരുന്നത്?
സാധാരണയായി ഒരു സൈറ്റിലെ മുഴുവൻ നിർമ്മാണ പ്രവർത്തികളും ഒരു നിശ്ചിത സമയത്തേക്ക് ഇതിൽ കവർ ചെയ്യപ്പെടുന്നു. വാങ്ങുന്നയാൾ അല്ലെങ്കിൽ ഉടമ അല്ലെങ്കിൽ പ്രിൻസിപ്പൽ, ഉപകരണങ്ങളുടെ വിതരണക്കാരും നിർമ്മാതാക്കളും, ടേൺകീ കരാറുകാർ, സബ് കോൺട്രാക്ടർമാർ, പദ്ധതിയുടെ ധനസഹായം (ബാങ്കർ & ഫിനാൻഷ്യൽ സ്ഥാപനം) നൽകുന്ന സ്ഥാപനം എന്നിവർക്കു ഈ പോളിസി വാങ്ങാവുന്നതാണ്.
എന്താണ് CAR പോളിസിയിൽ കവർ ചെയ്യുന്നത്?
റെസിഡൻഷ്യൽ, ഓഫീസ് കെട്ടിടങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, തിയേറ്ററുകൾ, റോഡുകൾ, റെയിൽവേ, പാലങ്ങൾ, തുരങ്കങ്ങൾ, വിമാനത്താവളങ്ങൾ, അണക്കെട്ടുകൾ, വെള്ളക്കെട്ടുകൾ, ജലസേചനം, ഡ്രെയിനേജ് സൗകര്യങ്ങൾ, കനാലുകൾ, തുറമുഖങ്ങൾ എന്നിങ്ങനെയുള്ള സിവിൽ നിർമ്മാണ പദ്ധതികളുടെ നാശനഷ്ടങ്ങൾ കോൺട്രാക്ടർസ് ഓൾ റിസ്ക് പോളിസിയിൽ കവർ ചെയുന്നു . പ്രോജക്റ്റിലെ ഡിസൈൻ വൈകല്യങ്ങളും, സൈറ്റിൽ സ്ഥാപിച്ചിട്ടുള്ളതോ നിർമ്മിച്ചതോ ആയ താൽക്കാലിക ജോലികളും ഈ പോളിസിയിൽ ഉൾക്കൊള്ളുന്നു. മൂന്നാം കക്ഷികളുടെ ശാരീരിക പരിക്കും, സ്വത്ത് നാശവും മൂലമുണ്ടാകുന്ന നിയമപരമായ ബാധ്യത ക്ലെയിമുകളും പോളിസി കവർ ചെയ്യുന്നു.
• ഉടമസ്ഥർക്കു ചുറ്റുമുള്ള പ്രോപ്പർട്ടി
• 50/50 ക്ലോസ്
• 72 മണിക്കൂർ. ക്ലോസ്
• സ്വയമേവ പുനഃസ്ഥാപിക്കൽ ക്ലോസ്
• നഷ്ടം കുറക്കാനുള്ള ചെലവുകൾ
• അവശിഷ്ടങ്ങൾ നീക്കംചെയ്യനുള്ള ചിലവുകൾ
• പ്രൊഫഷണൽ ഫീസ്
• ഓഫ്സൈറ്റ് സ്റ്റോറേജ്/ഫാബ്രിക്കേഷൻ ചിലവുകൾ
• മൂന്നാം കക്ഷി ബാധ്യത (ക്രോസ് ബാധ്യതയോടോ അല്ലാതെയോ)
• പങ്കിടൽ ഒഴിവാക്കൽക്ലോസ് (Waiver of contribution)
• വർദ്ധനവ് ചെലവ്
• എയർ ഫ്രൈറ്റ്, എക്സ്പ്രസ് ചരക്ക് എന്നിവ ഉൾപ്പെടെയുള്ള ചെലവ്
• മെയിന്റനൻസ് കവർ (വിപുലീകരിച്ചതോ പരിമിതമായതോ)
• ഡിസൈൻ ഡിഫെക്റ്റ് കവർ
• അധിക കസ്റ്റം ഡ്യൂട്ടി
• മൂല്യവത്തായ രേഖകൾക്കുള്ള കവർ എന്നിവ
CARപോളിസിയുടെ കാലാവധി എത്രയാണ്?
പ്രോജക്റ്റ് സൈറ്റിൽ ആദ്യ ചരക്ക് എത്തിച്ചേരുന്ന തീയതി മുതൽ കവർ ആരംഭിക്കുന്നു. പോളിസി അവസാനിക്കുന്ന തീയതിയിലോ പ്രോജക്റ്റ് പ്രവർത്തനം പൂർത്തീകരിക്കുമ്പോഴോ കവർ അവസാനിക്കുന്നു.പോളിസി പ്രകാരമുള്ള കാലയളവിനുള്ളിൽ പ്രോജക്റ്റ് പൂർത്തിയാകാത്ത സാഹചര്യത്തിൽ, കൂടുതൽ സമയത്തേക്ക് പോളിസിയുടെ കവർ നീട്ടാവുന്നതാണ്.
എന്താണ് CAR പോളിസിയിൽ ഉൾപ്പെടാത്തത്?
CAR
ഇൻഷുറൻസ് പോളിസി സാധാരണയായി മനഃപൂർവമായ അശ്രദ്ധ, പൂർണ്ണമായോ ഭാഗികമായോ ജോലി അവസാനിപ്പിക്കൽ, തെറ്റായ രൂപകൽപ്പന, അനന്തരഫലമായുണ്ടാകുന്ന നാശ നഷ്ടങ്ങൾ എന്നിവ ഒഴിവാക്കിയിരിക്കുന്നു . യുദ്ധം, റേഡിയേഷൻ മലിനീകരണം, ഭീകരപ്രവർത്തനം എന്നിവ മൂലം കരാർ ജോലികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളും പോളിസിയിൽ ഒഴിവാക്കിയിട്ടുണ്ട്. സ്വന്തം തൊഴിലാളികൾക്കുണ്ടാകുന്ന പരിക്കിന്റെ നിയമപരമായ ബാധ്യതയും ഒഴിവാക്കിയിട്ടുണ്ട്.
* ഒഴിവാക്കൽ വിശദാംശങ്ങളുടെ പൂർണ്ണമായ ലിസ്റ്റിനായി, CAR പോളിസി ദയവായി കാണുക
എറക്ഷൻ ഓൾ റിസ്ക് ഇൻഷുറൻസിനായുള്ള പ്രീമിയം വിവിധ പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയുള്ളതാണ്:
• പ്രോജക്ടിന്റെ തരം
• പ്രൊജക്റ്റ് കാലാവധി
• പ്രൊജക്റ്റ് ഇൻഷ്വർ ചെയ്ത തുക
• റിസ്ക് ലൊക്കേഷൻ വിലാസം
ആഡ് ഓൺ കവറേജ് ഉണ്ടെങ്കിൽ അത്
CAR പോളിസിയിൽ നിരവധി ആഡ്-ഓണുകൾ ലഭ്യമാണ്, കൂടാതെ പ്രോജക്റ്റ് ആവശ്യകത അനുസരിച്ച് അത് തിരഞ്ഞെടുക്കാനാകും. വ്യത്യസ്ത ആഡ്-ഓണുകൾക്ക് പ്രീമിയവും വ്യത്യസ്തമാണ്. പ്രൊഫഷണൽ ഫീസ്, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവ പോളിസിയിൽ വളരെ കുറഞ്ഞ നിരക്കിൽ ചെയാനാകും . ഡിസൈൻ ഡിഫെക്റ്റ് കവർ, എസ്കലേഷൻ കവർ, എക്സ്റ്റൻഡഡ് മെയിന്റനൻസ് കവർ എന്നിങ്ങനെയുള്ള ആഡ്-ഓണുകൾക്കു , സ്റ്റാൻഡേർഡ് ആഡ്-ഓണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രീമിയം കൂടുതലാണ്. എന്നാൽ അത്തരം കവറേജുകൾ എടുക്കേത് വളരെ അത്യാവശ്യവും ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്.
Comments
Post a Comment