ടേം ഇൻഷുറൻസ് അത്യാവശ്യമാണോ?

 നമ്മൾ പലപ്പോഴും ലൈഫ് ഇൻഷുറൻസിനെ കുറിച്ച് കേട്ടിട്ടുണ്ടാകും.  പക്ഷെ നമ്മളെ സംബന്ധിച്ചു അത് ആവശ്യമായി തോന്നിയിട്ടുണ്ടോ ?  പലപ്പോഴും ഇല്ല എന്നായിരിക്കും ഉത്തരം. കൂടുതൽ ചോദിച്ചാൽഞാനൊന്നും മരിക്കാൻ പോകുന്നില്ല, വെറുതെ എന്തിനാ പൈസ കളയുന്നെ ?” എന്നായിരിക്കും ഉത്തരം.

എങ്കിൽ നമുക്ക് രമേശിന്റെ കഥ കേൾക്കാം.

രമേശ് നമ്മുടെ അയൽവാസി  തന്നെയാണ്  ജോലിയും ഏകദേശം  ഒരു ലക്ഷംരൂപ  ശമ്പളവും ഉണ്ട്.  ഇപ്പോൾ അദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.  നഗരത്തിലെ ഏറ്റവും നല്ല CBSC സ്കൂളിൽ ആണവർ  പഠിക്കുന്നത്. കുട്ടികൾ പഠിക്കാൻ വളരെ മിടുക്കരാണ്.   

രണ്ടു വര്ഷം മുൻപ് അദ്ദേഹത്തിന്റെ ജോലി സ്ഥലത്തിന് അടുത്ത് അദ്ദേഹം ഒരു വില്ല വാങ്ങി.  50 ലക്ഷം ബാങ്കിൽ നിന്നും ലോണു ബാക്കി കുറച്ചു ആസ്തികൾ വിറ്റാണ് അത് വാങ്ങിയത്.  ഇതിനിടെ അയാൾ ഒരു കാറും ലോണിൽ വാങ്ങിയിരുന്നു. .

ഇതിനിടെ മിസ്റ്റർ ബീൻ, ഒരു ഇൻഷുറൻസ് ഏജന്റ്, അയാളെ ഒരു ഇൻഷുറൻസ് പോളിസിക്ക് വേണ്ടി സമീപിച്ചു. .   അതെല്ലാം ഒരു അനാവശ്യ ചിലവായിട്ടും ഏജന്റുമാർക്കു കമ്മീഷൻ കിട്ടാനുള്ള  ഒരു ഉപാധിയുമായിട്ടാണ് അദ്ദേഹം അതിനെ കണ്ടത്അതു കൊണ്ട് ബീനിന്റെ ഇൻഷുറൻസ് പ്രൊപോസൽ രമേശ് സ്നേഹപൂർവം നിരസിച്ചു.

മക്കളുടെ പഠനത്തിനും ഉന്നതവിദ്യാഭ്യാസത്തിനും അയാൾ നല്ല ഒരു തുക സമ്പാദിക്കുന്നുണ്ട്. മകളെ ഒരു ഡോക്ടർ ആക്കണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹംമകനെ വിദേശത്തു വിട്ടു പഠിപ്പിക്കണംമകളുടെ വിവാഹം ആർഭാടമായി നടത്തണം എന്നൊക്കെയാണ് സ്വപ്നങ്ങൾ. 

രമേശിന്റെ ജീവിതം ഇപ്പോൾ കൂടുതൽ സുന്ദരമായി.  അയൽക്കാർക്ക് അസൂയ തോന്നും വിധം അത്രയും സന്തോഷമായിട്ടാണ്  അവരുടെ ജീവിതം.  ഇത് നമ്മുക്കറിയാവുന്ന പലരുടയും അല്ലെങ്കിൽ നമ്മുടെ തന്നെ ജീവിത കഥയാണ്.

അങ്ങിനെയിരിക്കെ രമേശിന് ഇടയ്ക്കിടെ കലശലായ  തല വേദന.   വിദഗ്ദ്ധ പരിശോധനയിൽ രമേശിന് ബ്രെയിൻ ട്യൂമർ ആണാണെന്നു തിരിച്ചറിഞ്ഞു . ചികിത്സാചെലവ് അവർക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു. ദുഖകരമെന്നു പറയട്ടെ വളരെ കുറച്ചു മാസങ്ങൾക്കുശേഷം അദ്ദേഹം ലോകത്തോട് തന്നെ വിട പറഞ്ഞു.

ആദ്യമൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും  ഏതാവശ്യത്തിനും ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ  സഹായവും അനേഷണവും കുറഞ്ഞു.  ഒരു ചെറിയ ജോലിയിൽ രമേശിന്റെ ഭാര്യാ ജോയിൻ ചെയ്തു.  കുട്ടികളുടെ പഠനചിലവ്  രമേശിന്റെ ഭാര്യക്ക് താങ്ങാൻ പറ്റുന്നതായിരുന്നില്ല. തുടർന്ന് മനസില്ലാമനസോടെ  കുട്ടികളെ അടുത്തുള്ള ഗവർമെന്റ് സ്കൂളിൽ ചേർത്തുകാർ ലോൺ തിരിച്ചടവ് മുടങ്ങി, സ്വാഭാവികമായി ബാങ്കുകാർ വണ്ടി ജപ്തി ചെയ്തുവില്ലയുടെ കാര്യവും ഏതാണ്ടിതു തന്നെ

ഇവിടെ രമേശിന്റെ സ്വപ്ങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളായി തന്നെ അവശേഷിച്ചു. രമേഷിന്റെത് ഒരു സാങ്കല്പിക കഥയായിരിക്കാം.   പക്ഷെ ഇത്തരം സംഭവങ്ങൾ സംഭവിച്ചതും, സംഭവിക്കാൻ വളരെയധികം  സാധ്യത ഉള്ളതുമാണ്.  ഇവിടെ രമേശിന്റെ സ്ഥാനത് നിങ്ങളെ സങ്കല്പിക്കുക.   ഇത്തരം അവസ്ഥയിൽ നിങ്ങളുടെ ഭാര്യയും കുട്ടികളും ഇങ്ങനെ ഒരു അവസ്ഥയിൽ ജീവിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുമോ. തീർച്ചയായും ഇല്ല എന്നായിരിക്കും ഉത്തരം.   ഇവിടെയാണ് ലൈഫ് ഇൻഷുറൻസിന്റെ പ്രസക്തി.

ആരെങ്കിലും നിങ്ങളെ ആശ്രയിച്ചു ജീവിക്കുണ്ടെങ്കിൽ  നിങ്ങൾക്ക് ലൈഫ് ഇൻഷുറൻസ് ആവശ്യമാണ്.   നമുക്കറിയാം വരുമാനത്തേക്കാൾ കൂടുതലാണ് നമ്മളുടെ ചിലവുകൾ.   അതുകൊണ്ടു തന്നെ ബാധ്യതകളാണ് നമ്മുടെ ജീവിതത്തിൽ കുടുതലും.   നമ്മുടെ സ്വപ്നങ്ങളും ഭാവിയെ കുറിച്ചുള്ള ആഗ്രഹങ്ങളും സത്യത്തിൽ നമ്മളുടെ ബാധ്യതാകളാണ്.

ഉദാഹരണത്തിന് കുട്ടികളുടെ ഉന്നതപഠനംവിവാഹം എന്നിവഉന്നത പഠനത്തിന് ഇന്നത്തെ കാലത്തു ചുരുങ്ങിയത് 20-25 ലക്ഷം വേണം. അടുത്ത പത്തോ പതിനഞ്ചോ  കൊല്ലം കൊണ്ട് അത് വീണ്ടും  ഇരട്ടിയായി ഉയരും.   മകളുടെ വിവാഹത്തിന് തന്നെ വീണ്ടും  അത്രയുമോ അതിലും കൂടുതലോ വേണ്ടി വരും. വീടിന്റെ ലോൺ,  കാർ ലോൺ,  പേർസണൽ ലോൺ എന്നിവയൊക്കെ വേറെ. നിങ്ങൾ ജീവിച്ചിക്കുന്നുണ്ടങ്കിൽ ഇതൊന്നും പ്രശ്നമല്ല. പക്ഷെ..... പക്ഷെയാണ് നിങ്ങളുടെ കുടുംബത്തിന്റെ ജീവിതം മാറ്റി മറിക്കുന്നത്.

സാധാരണയായി ജീവിതത്തിൽ രണ്ടു തരത്തിലാണ് നമുക്ക് ഫിനാഷ്യൽ റിസ്ക് വരുന്നത്.   രമേശിന്റെ കഥയിലെ പോലെ  നേരത്തെയുള്ള മരണം.അല്ലെങ്കിൽ യാതൊരു സമ്പാദ്യവും ഇല്ലാതെ കൂടുതൽ കാലം ജീവിച്ചിരിക്കുന്നത്.

നേരത്തയുള്ള മരണം കവർ ചെയ്യുന്ന വളരെയധികം പ്ലാനുകൾ ഉണ്ട്.   അതിൽ ഏറ്റവും അവശ്യ മുള്ളതും കുറവ് പ്രീമിയം ഉള്ളതുമായ പ്ലാനുകളാണ് പ്യുവർ ടേം പ്ലാനുകൾ.   വളരെ കുറഞ്ഞ പ്രീമിയത്തിൽ വളരെ വലിയ തുക ഇൻഷുറൻസ് കവർ കിട്ടുന്ന പ്ലാനുകളാണ് ഇത്.   രമേശിനെ പോലെ ചെറുപ്പ കാരായ ആളുകൾക്ക് ഒരു കോടി ഇൻഷുറൻസ് കവറിന് ഏകദേശം പതിനയ്യായിരത്തോടു* അടുത്ത് മാത്രമേ പ്രീമിയം ആവുകയുള്ളൂ. നിങ്ങളുടെ വരുമാനമനുസരിച്ചു 25 ലക്ഷം, 50 ലക്ഷം,  1 കോടി എന്നിങ്ങനെ യോജിച്ച പ്ലാനുകൾ തിരഞ്ഞെടുക്കാം 

ഒരു നല്ല ഇൻഷുറൻസ് കവർ കൊണ്ട് ഉദ്ദേശിക്കുന്നത് മതിയായ ഇൻഷുറൻസ് സംരക്ഷണം ആണ്.   വാർഷിക വരുമാനത്തിന്റെ ഏകദേശം 10-20 മടങ്ങു്  ഇൻഷുറൻസ് കവർ  നമുക്കു  ആവശ്യമുണ്ട്. സമ്പാദ്യത്തെക്കാൾ കൂടുതൽ ബാധ്യത ഉണ്ടെങ്കിൽ കൂടുതൽ കവറേജും അല്ലെങ്കിൽ കുറവ് കവറേജും മതിയാകും. വിവാഹ ശേഷം കൂടിയ കവറേജും  റിട്ടയർമെന്റ്കാറാകുമ്പോൾ സാധാരണ കുറവ് കവറേജും മതിയാകും.  റിട്ടയർമെന്റ് ആകുബോഴേക്കും അയാളുടെ ബാധ്യതകൾ മിക്കവാറും അവസാനിച്ചിരിക്കും  

ഇനി രമേശിന്റെ കഥ യിലേക്ക് തിരിച്ചു പോകാം.  മിസ്റ്റർ ബിൻ നിർദേശിച്ച പോലെ രമേഷ് ടേം പോളിസി എടുത്തിരുങ്കിൽ അയാളുടെ കവറേജ്  ഏകദേശം 2. 4 കോടി ആയിരുന്നിരിക്കും വാർഷിക  പ്രീമിയം ഏകദേശം നാല്പത്തിനായിരവും.   12 ലക്ഷത്തിനു മേൽ വാർഷിക വരുമാന മുള്ളയാൾക്കു 40K താങ്ങാവുന്ന തുകയാണ്.   ഇനി എന്തെങ്കിലും സംഭവിച്ചാൽ തന്നെ 2. 4 കോടി ഫാമിലിക്ക് കിട്ടുന്നുമാസംതോറുമോ ഒന്നിച്ചോ തുക എടുക്കാവുന്നതാണ്.   ഇനി ഒന്നിച്ചു തുക എടുത്തു ബാങ്കിൽ ഇട്ടാലും ഏകദേശം 1. 6 ലക്ഷം (Int. 8% PA) മാസാവരുമാനം കിട്ടും.   തുക കൊണ്ട്, മുൻപ് എങ്ങിനെ ജീവിച്ചിരുന്നോ, അതു പോലെ അവർക്ക് ജീവിക്കാൻ കഴിയുമായിരുന്നു . ഇൻഷുറൻസ്, ഫിനാഷ്യൽ റിസ്ക് മാത്രം കവർ ചെയ്യുന്ന പ്ലാനുകളാണ്.   രമേശിനെ പറ്റിയുള്ള നല്ല ഓർമകളും സാന്നിധ്യവും  ആർക്കും പകരം വെയ്ക്കാൻ പറ്റില്ല.   പക്ഷെ അദ്ദേഹത്തിന്റെ സ്വപ്ങ്ങൾക്കു ഇവിടെ മരണമില്ല. മക്കൾ നല്ല സ്കൂളിൽ പഠിക്കുന്നു.  അവരെ പറ്റി എന്തൊക്കെ അദ്ദേഹം സ്വപനം കണ്ടുവോ  അതെല്ലാം ഇൻഷുറൻസ് കൊണ്ട് സാധ്യമാവുമായിരുന്നു.

ഇതുപോലെ ഇൻഷുറൻസ് കവർ മാത്രമുള്ളതും, നിക്ഷേപ സൗകര്യം കൂടി ചേർന്നതുമായാ ധാരാളം സ്കീമുകൾ ഇപ്പോൾ ലഭ്യമാണ്.   നിക്ഷേപ സ്കീമുകളിൽ ഇൻഷുറൻസ് കവറേജ് കുറവും, സേവിങ്സ്പോർഷൻ കുടുതലും ആയിരിക്കും.   മണിബാക്ക്, എൻഡോവ്മെന്റ്, ഹോൾലൈഫ്  പ്ലാനുകൾ നമ്മുടെ അവശ്യമനുസരിച്ചു എടുക്കാവുന്നതാണ്.

 ഇനി യാതൊരു വരുമാനവും ഇല്ലാതെ വളരെയധികം കാലം ജീവിച്ചാലുള്ള അവസ്ഥയോ.   നിങ്ങളുടെ കാര്യം വളരെ പരിതാപകരം എന്നെ പറയാനാവൂ. ഇതെങ്ങിനെ മറി കടക്കും ?  ഇത്തരം റിസ്ക് കവർ ചെയ്യുന്ന പ്ലാനുകളാണ് പെൻഷൻ/ ആന്വിറ്റി പ്ലാനുകൾ.  ഇവിടെ നിങ്ങൾ വരുമാനമുള്ളപ്പോൾ ഒരു നിശ്ചിത തുക സേവ് ചെയ്യുകയും തുടർന്ന് നിങ്ങളുടെ വിരമിക്കലിനു ശേഷം ഒരു നല്ല തുക പെൻഷൻ ആയി ലഭിക്കുകയും  ചെയ്യുന്നു.   എത്രയും നേരത്തെ ഇത്തരം പെൻഷൻ സ്കീമുകൾ തുടങ്ങുന്നോ, അത്രയും കൂടിയ വരുമാനം പെൻഷനായി  ലഭിക്കും.  നിങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു ശിഷ്ട ജീവിതം ആസ്വദിക്കുകയും ചെയ്യാം.

*Premium will be based on age, term, paying period of policy.

ഇത്തരം പ്ലാനുകളെ സംബന്ധിച്ചു കൂടുതൽ അറിയാൻ ഇൻഷുറൻസ് ഏജന്റ് ബ്രോക്കർ കോൺടാക്ട് ചെയുക. അല്ലെങ്കിൽ കോൺടാക്ട്  കെ എം രാജേഷ്, Trustlink Brokers Pvt Ltd. Ph: 9349991880 Email: kmrajesh@trustlinkinsurance.in

Comments

Popular posts from this blog

ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടോ?

എന്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്?