ഒരാൾക്ക് വ്യക്തിഗത അപകട പോളിസി എന്തുകൊണ്ട് അത്യാവശ്യമാണ് ?
എല്ലാ ദിവസവും നമുക്ക് ചുറ്റും അപകടങ്ങൾ സംഭവിക്കുന്നു, റോഡും ട്രാഫിക്കിന്റെ അവസ്ഥയും കണക്കിലെടുക്കുമ്പോൾ, എല്ലായ്പ്പോഴും അപകടസാധ്യതയുണ്ട്. , നിങ്ങൾഏറ്റവും നല്ല ഒരു ഡ്രൈവറാണെങ്കിൽപ്പോലും, ചിലപ്പോൾ മറ്റുള്ളവരുടെ തെറ്റ് കാരണം നിങ്ങൾ അപകടത്തിൽ പെട്ടേക്കാം.
അപകട ഇൻഷുറൻസിന്റെ വിവിധ വശങ്ങൾ നോക്കുന്നതിനു മുൻപ്; ഇതുമായി ബന്ധപ്പെട്ട ചില ഭയപ്പെടുത്തുന്ന സ്ഥിതി വിവരക്കണക്കുകൾ നമുക്ക് നോക്കാം.
• ഇന്ത്യയിൽ ദിനംപ്രതി 1200-ലധികം ഗുരുതരമായ അപകടങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
• റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 ൽ മാത്രം 5 ലക്ഷത്തിലധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഏകദേശം 1.55 ലക്ഷം ആളുകൾ റോഡപകടങ്ങൾ മൂലം മരിച്ചു.
അതുകൊണ്ടു റോഡപകടങ്ങളെ നിസാരമായി തള്ളിക്കളയാൻ പറ്റില്ല. വ്യക്തിഗത അപകട പോളിസികൾ റോഡ് അപകടങ്ങൾ മാത്രമല്ല പരിരക്ഷിക്കുന്നത്. റോഡപകടങ്ങൾ കൂടാതെ, നിങ്ങളുടെ ജോലി സ്ഥലത്തും നിരവധി അപകടങ്ങൾ സംഭവിച്ചേക്കാം , പ്രത്യേകിച്ചും ഒരു ഫാക്ടറി പോലെയുള്ള സ്ഥലങ്ങളിൽ ജോലിചെയ്യുകയാണെങ്കിൽ. മെഷിനറികൾ ഉപയോഗിച്ച് അവിടെ നിങ്ങൾക്ക്ജോലി ചെയ്യേണ്ടി വന്നേക്കാം. നിർഭാഗ്യവശാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ, അത് ഗുരുതരമായ പരിക്കിന് കാരണമായേക്കാം, ചില സന്ദർഭങ്ങളിൽ, മരണം പോലും സംഭവിച്ചേക്കാം. ജോലിക്കിടയിലോ വീട്ടിൽ വെച്ചോ ഉള്ള ഏത് അപകടങ്ങളും പരിക്കുകളും അപകട പോളിസിയിൽ കവർ ചെയ്യപ്പെടും. മൃഗങ്ങളുടെ ആക്രമണം പോലും അപകട പോളിസിയിൽ ഉൾപെടും .
• മെഡിക്കൽ പരിശോധനകൾ ആവശ്യമില്ല.
• താങ്ങാനാവുന്ന നിരക്കിൽ വിപുലമായ കവറേജ്.
• ഒറ്റക്കോ, കുടുംബമായോ പോളിസികൾ എടുക്കാവുന്നതാണ് .
• ഇത് ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു.
• എളുപ്പവും തടസ്സമില്ലാത്തതുമായ ക്ലെയിം പ്രക്രിയ.
• കസ്റ്റമർ കെയർ സേവനങ്ങൾ എല്ലാ ദിവസവും മുഴുവൻ സമയവും ലഭ്യമാണ്.
• നിങ്ങളുടെ ആവശ്യത്തിനുള്ള കവറേജുകൾ മാത്രം തിരഞ്ഞെടുക്കാം.
സ്ഥിരമായ അംഗ വൈകല്യ കവർ - ഒരു അപകടം സ്ഥിരമായ വൈകല്യത്തിലേക്ക് നയിക്കുകയാണെങ്കിൽ, പോളിസി ഉടമയ്ക്ക് മുൻകൂട്ടി സമ്മതിച്ച തുക നൽകും.
ശാശ്വത ഭാഗിക അംഗ വൈകല്യ കവർ - അപകടം ഇൻഷ്വർ ചെയ്തയാൾക്ക് ശാശ്വതമായ ഭാഗിക അംഗവൈകല്യം വന്നാൽ അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ക്ലെയിം തുകയായി സമ്മതിച്ച തുക നൽകും.
താൽക്കാലിക പൂർണ്ണ അംഗ വൈകല്യം -ഇൻഷുറൻസ് ചെയ്തയാൾ കുറച്ചുകാലത്തേക്ക് അവനെയോ അവളെയോ കിടപ്പിലാക്കുന്ന ഒരു അപകടത്തിൽ പെട്ടാൽ, പോളിസി ഉടമയ്ക്ക് മുൻകൂട്ടി സമ്മതിച്ച തുക നൽകും.
ആക്സിഡന്റൽ ഹോസ്പിറ്റലൈസേഷൻ കവർ:- അപകടത്തെത്തുടർന്ന് ഇൻഷ്വർ ചെയ്തയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, ആശുപത്രി ചെലവുകൾക്കായി ഒരു നിശ്ചിത ശതമാനം തുക തിരികെ നൽകും (ഇൻഷ്വർ ചെയ്ത തുകയുടെ 10% അല്ലെങ്കിൽ 20% )
കുട്ടികളുടെ വിദ്യാഭ്യാസം: - ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണമുണ്ടായാൽ, മരിച്ച വ്യക്തിയുടെ കുട്ടിക്ക് ഒരു നിശ്ചിത തുക വിദ്യാഭ്യാസ ഫണ്ടായി നൽകും.
ഒടിഞ്ഞ അസ്ഥികൾ: - എല്ലുകൾ ഒടിഞ്ഞാൽ അല്ലെങ്കിൽ ഏതെങ്കിലും അസ്ഥി ക്ഷതം സംഭവിച്ചാൽ, പോളിസിയിൽ ഒരു നിശ്ചിത നഷ്ടപരിഹാരം നൽകും.
പൊള്ളൽ:- ആകസ്മികമായി പൊള്ളലേറ്റാൽ നഷ്ടപരിഹാരവും നൽകും
ആംബുലൻസ് കവർ:- പോളിസി പ്രകാരം ഒരു നിശ്ചിത തുക ആംബുലൻസ് ചെലവിനായി നൽകും.
മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്, FIR റിപ്പോർട്ട്, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് (മരണത്തിനു) മെഡിക്കൽ സെർറ്റിഫിക്കറ്റ് (അംഗവൈകല്യത്തിന്) മെഡിസിൻ ബില്ലുകൾ (ആശുപത്രി വാസത്തിനു) തുടങ്ങിയവ.
Comments
Post a Comment