ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടോ?

എന്ത് തരം ഇൻഷുറൻസ് കവറേജ് വേണമെന്നു നിങ്ങൾക്ക്  ഉറപ്പില്ലെങ്കിൽ,  നിങ്ങളുടെ കവറേജ് ആവശ്യകതകൾ മനസ്സിലാക്കിഒന്നിലധികം കമ്പനികളിൽ നിന്നുള്ള ഉദ്ധരണികൾ / താരതമ്യങ്ങൾ നൽകിക്കൊണ്ട്  ഒരു തീരുമാനത്തിലെത്താൻ ഇൻഷുറൻസ് ബ്രോക്കർമാർ നിങ്ങളെ സഹായിക്കും.

എന്താണ് ഒരു ഇൻഷുറൻസ് ബ്രോക്കർ?

ഒന്നിലധികം കമ്പനികളിൽ നിന്ന് ഇൻഷുറൻസ് വിൽക്കാൻ കഴിയുന്ന ഒരു പ്രൊഫഷണൽ കമ്പനിസ്ഥാപനമാണ്  ഇൻഷുറൻസ് ബ്രോക്കർ.

കാർലൈഫ്വീട്ആരോഗ്യ ഇൻഷുറൻസ്ഫയർ,  ലയബിലിറ്റി,  എഞ്ചിനീയറിംഗ്  എന്നിവയുടെ ഇൻഷുറൻസ് നിരക്കുകൾ താരതമ്യം ചെയ്യാൻഇൻഷുറൻസ് ബ്രോക്കർമാർ ഉപഭോക്താക്കളുമായി യോജിച്ചു പ്രവർത്തിക്കുന്നുഅടിസ്ഥാനപരമായിഅവർ നിങ്ങളെ പ്രതിനിധീകരിച്ച് വിവിധ കമ്പനികളുടെ പ്രീമിയം കവറേജ് നിരക്കുകൾ  ശേഖരിക്കുന്നതിലൂടെ നിങ്ങൾക്കുംഇൻഷുറൻസ് കമ്പനികൾക്കും ഇടയിലുള്ള ഒരു മധ്യവർത്തിയായി  പ്രവർത്തിക്കുന്നു.  നിങ്ങളുടെ കവറേജ് ആവശ്യങ്ങളെ അടിസ്ഥാനമാക്കിവിവിധ ഇൻഷുറൻസ് ഓപ്ഷനുകൾ ലഭിച്ചുകഴിഞ്ഞാൽകൂടുതൽ മികച്ചതും പ്രീമിയം നിരക്കുകൾ കുറവുള്ളതുമായ പ്ലാനുകൾ തിരഞ്ഞെടുക്കാൻ  അവർ നിങ്ങളെ സഹായിക്കും.

ഞാൻ എപ്പോഴാണ് ഒരു ഇൻഷുറൻസ് ബ്രോക്കറെ സമീപിക്കേണ്ടത്?

മറ്റാരുടെയും സഹായമില്ലാതെ ഇൻഷുറൻസ്  വാങ്ങുന്നവാൻ ചിലർ ഇഷ്ടപ്പെടുന്നു, അതേസമയം കൂടുതൽ സങ്കീർണ്ണമായ ആവശ്യങ്ങളോ നിബന്ധനകളോ ഉള്ള പ്ലാൻ ആവശ്യമുള്ളവർക്ക്‌  ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സഹായം പ്രയോജനപെടുത്താം . ഒരു ബ്രോക്കറുമായി പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ചില കാരണങ്ങൾ ഇതാണ് .

• ഇൻഷുറൻസ് ക്വട്ടേഷൻസ്  എടുക്കാനും താരതമ്യം ചെയ്യാനും നിങ്ങൾ സമയം ചെലവഴിക്കേണ്ടതില്ല.

• ഒരു ഇൻഷുറൻസ് വിദഗ്ദ്ധന്റെ മാർഗ്ഗനിർദ്ദേശംനിങ്ങൾക്ക് നയ നിബന്ധനകളും, പരിധികളും മനസ്സിലാക്കാൻ സഹായകമാകും.

നിങ്ങളൊരു ബിസിനസ്സ് ഉടമയാണെങ്കിൽ  ബിസിനസ് ഇൻഷുറൻസ് ആവശ്യമാണ്നിങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ സങ്കീർണ്ണമാണ്. അതു കൊണ്ട് തന്നെ അതിന്റെ ഉപദേശം ഒരു ഇൻഷുറൻസ് പ്രൊഫഷണനിൽ നിന്നും എടുക്കുക.

 ഇൻഷുറൻസ് കമ്പനിയിൽ നിന്നും ക്ലെയിം തുക കിട്ടുകയെന്നത്  വളരെ ദുഷ്കരവും സമയമെടുക്കുന്നതുമാണ്മാണെന്ന് നിങ്ങൾക്കറിയാം. ഇൻഷുറൻസ് ബ്രോക്കറുടെ ഇടപെടൽ ഇത് വളരെ സുഗമമാക്കുന്നു.  കൂടാതെ ഏതു തരം ഇൻഷുറൻസ്  സർവീസ് സപ്പോർട്ടിനും ബ്രോക്കറുടെ  സേവനം ലഭ്യമാണ്.

എനിക്ക് എങ്ങനെ ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം ലഭിക്കും?

നിങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സഹപ്രവർത്തകരോടും ചോദിക്കുക എന്നതാണ് ഇൻഷുറൻസ് ബ്രോക്കറെ തിരിച്ചറിയുന്നതിനുള്ള ആദ്യപടി. നിങ്ങളുടെ പ്രദേശത്തെ ലൈസൻസുള്ള ഇൻഷുറൻസ് ബ്രോക്കർമാർക്കായി  IRDAI വെബ്സൈറ്റിൽ തിരയാനും കഴിയും.(https://irdai.gov.in/brokers)

 ബ്രോക്കർമാരെ തിരഞ്ഞെടുത്തുകഴിഞ്ഞാൽ,  അവർക്ക്  ലൈസൻസുണ്ടെന്നും മേഖലയിൽ മതിയായ പരിചയമുണ്ടെന്നും ഉറപ്പാക്കുക.

നിങ്ങൾക്ക് ആവശ്യമുള്ള ഇൻഷുറൻസ് പ്ലാനുകളിൽ ഇൻഷുറൻസ് ബ്രോക്കർക്ക് പരിചയമുണ്ടെന്നും, പോളിസികൾ വിൽക്കുന്ന പ്രശസ്തമായ ഇൻഷുറൻസ് കമ്പനികളുമായി അവർക്കു നിങ്ങളെ ബന്ധിപ്പിക്കാൻ  കഴിയുമെന്നും ഉറപ്പാക്കുക. . ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു ബിസിനസ്സ് സ്വന്തമായുണ്ടെങ്കിൽ പൊതുവായ ബാധ്യതാ (liability ) കവറേജ് ആവശ്യമായിരിക്കും.  എങ്കിൽ വാണിജ്യ (commercial ) ഇൻഷുറൻസ് പോളിസികളിൽ നന്നായി പരിചയമുള്ള ഒരു ഇൻഷുറൻസ് ബ്രോക്കറെ നിങ്ങൾ കണ്ടെത്തണം.

ഇൻഷുറൻസ് ബ്രോക്കർമാർക്ക് എങ്ങനെ പണം ലഭിക്കും?

ഇൻഷുറൻസ് ബ്രോക്കർമാർ നിങ്ങൾക്കായി സേവനം ചെയ്യുന്നതിനാൽ അവരുടെ സേവനങ്ങൾക്ക് പണം നൽകണം, സാധാരണയായി കമ്മീഷൻ അല്ലെങ്കിൽ ഫീസ്

ഒരു ഇൻഷുറൻസ് ബ്രോക്കർ പോളിസി വിൽക്കുമ്പോൾ, അവർക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കമ്മീഷൻ ലഭിക്കും, സാധാരണയായി പോളിസിചിലവിന്റെ ഒരു നിശ്ചിത ശതമാനമാണിത് .  ഇൻഷുറൻസ് കമ്പനികൾ , പ്ളാനുകൾ എന്നിവ അനുസരിച്ച് ശതമാനം വ്യത്യാസപ്പെടുന്നു. കമ്മീഷൻ സാധാരണയായി ഇതിനകം തന്നെ മൊത്തം കവറേജ് ചെലവിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.  അതിനാൽ ഇത് നിങ്ങളുടെ പ്രീമിയത്തെ ബാധിക്കില്ല.  കമ്മീഷൻ ഇനത്തിൽ കുറച്ച് പണം ലാഭിക്കാൻ ഇൻഷുറൻസ് കമ്പനിയിൽ നിന്ന്  നേരിട്ട് പോളിസി വാങ്ങാൻ കഴിയുമെന്ന് നിങ്ങൾ ഊഹിച്ചേക്കാം, പക്ഷെ അത് അങ്ങനെയല്ല. നിങ്ങൾ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങുകയാണെങ്കിൽപോലും  അതേ പ്രീമിയം തന്നെ  നൽകേണ്ടിവരും.

ഇൻഷുറൻസ് ബ്രോക്കർ ഫീസ്

ചില ബ്രോക്കർമാർ അവരുടെ ചില സേവനങ്ങൾക്ക് ഒരു ഫീസ് ഈടാക്കിയേക്കാം. എന്നാൽ ഇത് ബ്രോക്കറെയും നൽകുന്ന സേവനത്തെയും ആശ്രയിച്ചിരിക്കുന്നു. . IRDAI നിയമമുസരിച്ചു സാധാരണയായി ഇൻഷുറൻസ് ബ്രോക്കർമാർ ഫീസ് വെളിപ്പെടുത്തേണ്ടതുണ്ട്. റിസ്ക് മാനേജ്മെന്റ്, ക്ലെയിം സർവീസ് (ബിസിനസ്സ് നേരിട്ട് ബ്രോക്കർ മുഖേന വന്നതല്ലെങ്കിൽ ) മുതലായവയ്ക്ക് ബ്രോക്കർമാർ ഫീസ് ഈടാക്കിയേക്കാം. സാധാരണയായി പുതിയ ബിസിനസ്സിന് അവർ ഫീസ് ഒന്നും ഈടാക്കില്ല.  അത് ചെയുന്ന ബിസിനസ് കമ്മീഷനിൽ വകയിരുത്തും.   അതുകൊണ്ടു പുതിയ ബിസിനസ് സേവനങ്ങൾക്കു യാതൊരു ഫീയും ചാർജ് ചെയ്യപ്പെടുന്നില്ല.

ഒരു ഇൻഷുറൻസ് ബ്രോക്കറും ഒരു സ്വതന്ത്ര ഇൻഷുറൻസ് ഏജന്റും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഒറ്റനോട്ടത്തിൽ, ഇൻഷുറൻസ് ബ്രോക്കർമാരും ഇൻഷുറൻസ് ഏജന്റസും ഒരു പോലെ തോന്നും.  രണ്ട് പ്രൊഫഷണലുകളും ഇൻഷുറൻസ് വിൽക്കുകയും പോളിസി വിൽക്കാൻ  ലൈസൻസുകൾ  കൈവശം  വയ്ക്കുകയും,  ഉപഭോക്താക്കൾക്കും ഇൻഷുറൻസ് ദാതാക്കൾക്കുമിടയിൽ മധ്യസ്ഥനായി പ്രവർത്തിക്കുകയും ചെയ്യുന്നു..

ഇരുവരും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം അവർ ആരെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഇൻഷുറൻസ് ഏജന്റുമാർ സാധാരണയായി ഒരു ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി പ്രവർത്തിക്കുന്നു.  ഇൻഷുറൻസ് ബ്രോക്കർമാർ മറിച്ചു യാതൊരു ഇൻഷുറൻസ്  കമ്പനിയെയും പ്രതിനിധീകരിക്കുന്നില്ല. അവർ പോളിസികൾക്കായി സമീപിക്കുന്ന ആളുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. ഏതൊരു കമ്പനിയുടെ പോളിസിയാണോ അവർക്കു അനുയോജ്യം, അത് തിരഞ്ഞെടുത്തു അവർക്കു വേണ്ടി നിർദേശിക്കുന്നു. ഇൻഷുറൻസ് ബ്രോക്കർമാർ സാധാരണ ഒരു കമ്പനിയായി രജിസ്റ്റർ ചെയ്തിരിക്കും. കൂടാതെ ജീവനക്കാരായി മേഖലയിൽ നിന്നുള്ള നിരവധി പ്രൊഫഷണലുകളും ഉണ്ടായിരിക്കും. അപകടസാധ്യത വിലയിരുത്തൽ, ആവശ്യമായ ഇൻഷുറൻസ് കവറേജുകൾ പരിശോധിക്കൽ, കോട്ടേഷൻ ക്ഷണിക്കൽ, കവറേജും ബിസിനസും അന്തിമമാക്കൽ, ക്ലെയിം സെറ്റിൽമെന്റിനെ പിന്തുണയ്ക്കൽ തുടങ്ങിയവ ബ്രോക്കർമാരുടെ സേവനത്തിൽ പെടും. ആവശ്യങ്ങൾക്കെല്ലാം പിന്തുണ നൽകാൻ ഒരു ഏജന്റിന് കഴിഞ്ഞേക്കില്ല. ബ്രോക്കർ മിക്കവാറും എല്ലാ ഇൻഷുറൻസ് കമ്പനികളുമായും ഇടപാടുകൾ നടത്തുകയും ഉപഭോക്താവിന് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നം ഏതെന്ന് മനസിലാക്കുകയും  ചെയ്യുന്നു. എന്നാൽ ഒരു ഏജന്റിന് സാധാരണയായി ഒന്നോ രണ്ടോ കമ്പനികളുമായി മാത്രമേ ഇടപെടാൻ കഴിയൂ. ഒരു ബ്രോക്കർ സെയിൽസ് പേഴ്സൺ മിനിമം ഏതെങ്കിലും വിഷയത്തിൽ ബിരുദധാരിയും നാഷണൽ ഇൻഷുറൻസ് അക്കാദമി പുണെയിൽ നിന്ന് ബ്രോക്കർ സെർറ്റിഫിക്കേഷൻ നേടിയ ആളും ആയിരിക്കണം. ഏജന്റിന് അത് ആവശ്യമില്ല

 എനിക്ക് ഒരു ഇൻഷുറൻസ് ബ്രോക്കർ ആവശ്യമുണ്ടോ?

ഒരു ബ്രോക്കറുമായി യോജിച്ചു പ്രവർത്തിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, അവർ ഇൻഷുറൻസ് വാങ്ങുന്നതിലെ നിഗൂഢതയെ മാറ്റി ഏറ്റവും മികച്ച കവറേജും കുറഞ്ഞ പ്രീമിയവും നിങ്ങൾക്കുവേണ്ടി നല്കുന്നുവെന്നതാണ്.  ഒരു പോളിസി കവർ ചെയുന്നതെന്തെന്നും  എന്ത് കവർ ചെയ്യുന്നില്ലെന്നും മനസ്സിലാക്കാൻ അവർ നിങ്ങളെ സഹായിക്കുന്നു. ചില സന്ദർഭങ്ങളിൽ, ഇൻഷുറൻസ് ബ്രോക്കർമാർ നിങ്ങൾക്ക് ഉപകരിക്കാത്ത കവറേജുകൾ ഒഴിവാക്കാനും അതുപോലെ അത്യാവശ്യമായത് കൂട്ടി ചേർക്കാനുംസഹായിച്ചേക്കാം. അതിനാൽ ഒരു പ്രൊഫഷണൽ ബ്രോക്കറുടെ സേവനം നേടി നിങ്ങളുടെ പണം അനുയോജ്യമായി ഉപയോഗപ്പെടുത്തുക.

Comments

Popular posts from this blog

ടേം ഇൻഷുറൻസ് അത്യാവശ്യമാണോ?

എന്താണ് ജീവനക്കാരുടെ നഷ്ടപരിഹാര പോളിസി (Employee compensation policy)