എന്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്?

 

ഒരുപാടാസുഖങ്ങൾ വന്നു നമ്മുടെ ആരോഗ്യം നശിക്കുണ്ടെന്നു നമ്മൾക്കറിയാം. കോവിഡ് 19, അടുത്തിടെ എല്ലാവരെയും ബാധിച്ചതും,  വളരെയേറെപേർ മരിച്ചു പോയതും നമുക്കറിയാവുന്ന ഒരു സംഭവമാണ് . ചില രോഗങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെ മാറുന്നതല്ല. നമ്മുടെ ജൈവ വ്യവസ്ഥയിൽ  അത്തരം നിരവധി രോഗാണുക്കൾ  നില നിൽക്കുന്നുണ്ട്. അസുഖങ്ങളുടെ തന്നെ പുതിയ വകഭേദങ്ങളും മാരകമായ മറ്റു അസുഖങ്ങളും വരുന്നു.  നമ്മളും ഇത്തരംഒരു രോഗത്തിന് ഇരയാകുമോ ഇല്ലയോ എന്നറിയില്ല. അത് നമ്മുടെ സമ്പാദ്യത്തെ മാത്രമല്ല ബാധിക്കുക, ചിലപ്പോൾ അത്തരം അസുഖം, നമ്മുടെ സമ്പാദ്യത്തിന്റെയും പാരമ്പര്യ സ്വത്തുക്കളുടെയും ഉന്മൂലനത്തിനു  തന്നെ കാരണമാകും. അതിനാൽ തികഞ്ഞ സാമ്പത്തിക ആസൂത്രണത്തിനായി, നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയിൽ നല്ലൊരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ കൂടി ഉൾപ്പെടുത്തണം. ഒരു നിക്ഷേപമല്ലെങ്കിലും, ഇത് നിങ്ങളുടെ സമ്പത്തിനെ മികച്ച രീതിയിൽ സംരക്ഷിക്കുന്നു.

ഒരു ചെറിയ പനി വന്നാൽ പോലും,  അരലക്ഷം രൂപയോ അതിലധികമോ ആശുപത്രി ചിലവ്ആകുമെന്ന് നിങ്ങൾക്കറിയാം. ഒരു സാധാരണക്കാരന് ഇത്തരം ചെലവുകൾ എങ്ങനെ താങ്ങാൻ കഴിയുമെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അതുകൊണ്ടാണ് ഒരു ലളിതമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് വലിയ മാറ്റങ്ങളുണ്ടാക്കുന്നത് . ഏതാനും ആയിരങ്ങൾ പ്രീമിയം  അടച്ചാൽ, ഏതാനും ലക്ഷങ്ങളോ അതിലധികമോ കവറേജ് നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ കുടുംബാംഗങ്ങൾക്കും മതിയായ ഇൻഷുറൻസ് പരിരക്ഷ  വളരെയധികം ശുപാർശ ചെയ്യപ്പെടുന്നു . സാധാരണയായി രണ്ട് തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷകൾ വിപണിയിൽ ലഭ്യമാണ്. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളും ഫാമിലി ഫ്ലോട്ടർ പ്ലാനുകളും. വ്യക്തിഗത ഇൻഷുറൻസിൽ, നിങ്ങൾക്ക് വ്യക്തിഗത പരിരക്ഷ ലഭിക്കും. ഫാമിലി ഫ്ലോട്ടറിൽ നിങ്ങളുടെ കുടുംബത്തിനുകൂടി  ഇൻഷുറൻസ് പരിരക്ഷ ഉറപ്പു നൽകുന്നു . താരതമ്യേന വളരെ കുറഞ്ഞ പ്രീമിയത്തിലാണ് ഇത് ലഭ്യമാകുന്നത്.

നിലവിലെ പോളിസിയിൽ നിങ്ങൾക്ക് വേണ്ടത്ര പരിരക്ഷയില്ലെങ്കിൽ, നിങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കവറേജ്‌ തുക വർദ്ധിപ്പിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ടോപ്പ് അപ്പ് പ്ലാൻ തിരഞ്ഞെടുക്കാം. ടോപ്പ് അപ്പ് പ്ലാൻ നിങ്ങൾക്ക് വളരെ കുറഞ്ഞ പ്രീമിയത്തിൽ ഒരു കോടി വരെ കവറേജ്‌ നൽകുന്നു. കിഴിവ് അടിസ്ഥാനമാക്കിഇൻഷുറൻസ് പ്രീമിയം വളരെ കുറവായിരിക്കും.

ഒരു ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പണം കൈയിൽ കരുതേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. മെഡിക്ലെയിം ക്യാഷ്‌ലെസ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ആശുപത്രിയിൽ പണരഹിത ചികിത്സ ലഭിക്കും.  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള 30/60 ദിവസത്തെഎല്ലാ മുൻകൂർ മെഡിക്കൽ ചെലവുകളുടെയും (മരുന്ന്, ഡയഗ്നോസ്റ്റിക് ചെലവുകൾ) നിങ്ങൾക്ക് കവറേജ് ലഭിക്കും. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് കൺസൾട്ടേഷൻ ഫീസ്, റൂം വാടക, മെഡിസിൻ & ഡയഗ്നോസ്റ്റിക് ചെലവ്, നഴ്സിംഗ് ഫീസ്, സർജന്റെ ഫീസ്, അനസ്തേഷ്യ ഫീസ് മുതലായവ ലഭിക്കും. ആശുപത്രി വിട്ട ശേഷം 60/90/180 ദിവസം വരെയുള്ള ആശുപത്രി ചെലവുകൾക്കും പരിരക്ഷ ലഭിക്കും. നിങ്ങൾ ഇൻഷുറൻസ് പ്ലാൻ ശരിയായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾ ആശുപത്രി ബില്ലുകളിൽ നാമമാത്രമായ തുക അടച്ചാൽ മതിയാകും .

ചില ഇൻഷുറൻസ് പ്ലാനുകളിൽ പ്രീമിയം തുക വളരെ കുറവായിരിക്കും. പക്ഷെ  ബില്ലിൽ വളരെയധികം ഡിഡക്ഷൻസ്ഉണ്ടാകും . കോ-പേയ്മെന്റ്, സബ്ലിമിറ്റ്, കൺസ്യൂമബിൾസ്, റൂം റെന്റ് ലിമിറ്റ്, തുടങ്ങിയവ പോലെ. കസ്റ്റമർക്കു  ആശുപത്രി ബില്ലുകളിൽ ഗണ്യമായ തുക അടക്കേണ്ടിവരും. 

നിങ്ങളുടെ പോളിസിയിൽ റൂം വാടകയ്ക്ക് പരിധിയുണ്ടെങ്കിൽ, അനുവദനീയമായ പരിധിയിലുള്ള റൂം മാത്രം പ്രയോജനപ്പെടുത്തുക. ഉയർന്ന വാടകയുള്ള മുറിയാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ, അത് നിങ്ങളുടെ റൂം വാടകയെ മാത്രമല്ല, നിങ്ങളുടെ മറ്റെല്ലാ ആശുപത്രി ചെലവുകളെയും ആനുപാതികമായി ബാധിക്കും.. അതിനാൽ ഉപപരിധികളില്ലാത്ത  ഒരു ഇൻഷുറൻസ് പോളിസി എടുക്കാൻ ശുപാർശ ചെയ്യുന്നു 

ഇന്നത്തെ കാലഘട്ടത്തിൽ നൂതനമായ ഇൻഷുറൻസ് പ്ലാനുകൾ വിപണിയിൽ ലഭ്യമാണ്. പുതിയ പ്ലാനുകൾ ആയുഷ്, ലേസർ,റോബോട്ടിക് ചികിത്സകൾ, മാനസിക രോഗത്തിനുള്ള ചികിത്സ, ഇൻഷുറൻസ് തുകയുടെ പരിധിയില്ലാത്ത പുനഃസ്ഥാപനം,  തുടങ്ങിയ നിരവധി കവറേജുകളും ആനുകൂല്യങ്ങളും നൽകുന്നു.

നിങ്ങൾക്ക് അറിയാവുന്നത് പോലെ നിരവധി കമ്പനികളും സ്ഥാപനങ്ങളും അവരുടെ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടി ഗ്രൂപ്പ് മെഡിക്ലെയിം പോളിസികൾ  എടുക്കുന്നു. ജീവനക്കാരുടെ ക്ഷേമത്തിനുള്ള വളരെ നല്ല കാര്യമാണിത് , എന്നാൽ ആവശ്യമായ എല്ലാ ഫീച്ചറുകളും ആനുകൂല്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. നിലവിലുള്ള അസുഖങ്ങൾ ഒഴിവാക്കൽ, റൂം റെന്റ് ക്യാപ് ഒഴിവാക്കൽ, കോ-പേ, സബ് ലിമിറ്റ് എന്നിവ ഒഴിവാക്കൽ, ഉപഭോക്തൃ വസ്തുക്കൾ ഒഴിവാക്കൽ, ആവശ്യമെങ്കിൽ പ്രസവത്തിന്റെ അധിക പരിരക്ഷ, മാരക അസുഖങ്ങളുടെ അധിക കവറേജ്,ഹോസ്പിറ്റൽ ക്യാഷ് ബെനിഫിറ്റ്  തുടങ്ങിയവ  ഉണ്ടായിരിക്കണമെന്ന് ഓർമിപ്പിക്കുന്നു.

അതിനാൽ നിങ്ങൾക്കായി നല്ലതും അനുയോജ്യവുമായ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതിന് നിങ്ങളുടെ ഇൻഷുറൻസ് ബ്രോക്കറുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്. അവരുടെ കൺസൾട്ടേഷൻ ചാർജിനെക്കുറിച്ച് വിഷമിക്കേണ്ട എന്തെന്നാൽ  ഇത് സൗജന്യമാണ്. ക്ലെയിം സേവനങ്ങളും സൗജന്യമായി ലഭിക്കും

കൂടുതൽ വിവരങ്ങൾക്ക്അടുത്തുള്ള ഇൻഷുറൻസ് ബ്രോക്കർ/ഏജന്റ് അല്ലെങ്കിൽ കോണ്ടാക്ട് K M Rajesh 9349991880 Trustlink Insurance Brokers Pvt Ltd, Thrissur kmrajesh@trustlinkinsurance.in


Comments

Popular posts from this blog

ടേം ഇൻഷുറൻസ് അത്യാവശ്യമാണോ?

ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടോ?

എന്താണ് ജീവനക്കാരുടെ നഷ്ടപരിഹാര പോളിസി (Employee compensation policy)