ഭാരത് സൂക്ഷ്മ ഉദ്ധ്യം / ഭാരത് ലഘു ഉദ്ധ്യം പോളിസികൾ .

ഇത് ഒരു പ്രോർട്ടി ഇൻഷുറൻസ് ആയതിനാൽ വസ്തുവകകൾ ഉള്ള ഏതൊരു ബുസിനെസ്സ്കാരനും ഇത് വാങ്ങാവുന്നതാണ്ബിസിനസ് വസ്തുവിന്റെ വാടകക്കാരനായ വക്തി.   ബിസിനസ് വസ്തുവിന്റെ പാട്ടക്കാരൻ അല്ലെങ്കിൽ വാങ്ങുന്നയാൾ. കമ്മീഷനിൽ ട്രസ്റ്റിയായി പ്രോപ്പർട്ടി കൈവശമുള്ള വക്തി തുടങ്ങിയവർക്ക് 

ഓഫീസുകൾ, ഹോട്ടലുകൾ, കടകൾ, മാളുകൾ, ഇടത്തരം സംരംഭങ്ങൾ, വ്യാവസായിക/നിർമ്മാണ യൂണിറ്റുകൾ,  അതിനു പുറത്തുള്ള യൂട്ടിലിറ്റികൾ, സംഭരണ കേന്ദ്രങ്ങൾ, ടാങ്ക് ഫാമുകൾ/ഗ്യാസ് ഉടമകൾ എന്നിവർക്ക് പോളിസി എടുക്കാവുന്നതാണ്.

ഇന്ത്യയിലെ ജനപ്രിയ പ്രോപ്പർട്ടി ഇൻഷുറൻസ് പദ്ധതികളിൽ ഒന്നാണ് ഫയർ ഇൻഷുറൻസ്.   ഇതിനെ ഫയർ ഇൻഷുറൻസ് എന്നാണ് വിളിക്കുന്നതെങ്കിലും വിവിധങ്ങളായ കവറേജുകൾ ഒറ്റ പോളിസിയിൽ ഇത് നൽകുന്നു.   തീപിടുത്തം മൂലമുണ്ടാകുന്ന അപകടങ്ങളും പോളിസിയിൽ കൊടുത്തിട്ടുള്ള മറ്റു കവറേജുകളും ഇതിൽ സംരക്ഷിക്കപ്പെടുന്നു.

ഭാരത് സൂക്ഷ്മ ഉദ്ധ്യം പോളിസിആരംഭിക്കുബോൾ 5 കോടി വരെയുള്ള കവറേജും, ഭാരത് ലഘു ഉദ്ധ്യം പോളിസി 5 കോടി മുതൽ 50 കോടി വരെയുള്ള കവറേജും നൽകുന്നു.   ഇതിനു മുകളിലുള്ള കവറേജിന്സാധാരണ സ്റ്റാൻഡേർഡ് ഫയർ പോളിസികൾ നൽകാവുന്നതാണ്.  

ആർക്കൊക്കെ പോളിസി എടുക്കാൻ കഴിയും?

ഇത്തരം പോളിസികൾ വിവിധ ഇൻഷുറൻസ് കമ്പനികൾ നൽകുന്നുണ്ടെങ്കിലും പൊതുവായ കവറേജുകൾ താഴെ കൊടുക്കുന്നു.

·         തീ, മിന്നൽ,സ്വയമേവയുള്ള ജ്വലനം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടം

·         പ്ലാന്റും മെഷിനറികളും, സ്റ്റോക്ക് , ബിസിനസ്സുമായി ബന്ധപ്പെട്ട മറ്റ് ആസ്തികൾ എന്നിവയുടെ നാശം .

·         സ്ഫോടനവും സ്ഫോടനവും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ

·         ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപൊക്കം മുതലായ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ.

·         കലാപങ്ങൾ, പണിമുടക്കുകൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ, കവർച്ച എന്നിവ ഇൻഷുറൻസിന്റെ പരിധിയിൽ വരും.

·         തീവ്രവാദ പ്രവർത്തനം കവർ ചെയ്യുന്നു.

·         അണ്ടർ ഇൻഷുറൻസ് ക്ലോസ് 15% വരെ തുക ഇതിൽ ഒഴിവാക്കിയിരിക്കുന്നു.

·         ഇൻഷ്വർ ചെയ് ഏതെങ്കിലും അപകട സംഭവമുണ്ടായാൽ 7 ദിവസത്തിനുള്ളിള്ള മോഷണം ഇതിൽ കവർ ചെയ്യുന്നു.

·         വാട്ടർ ടാങ്കുകൾ, പൈപ്പുകൾ, എന്നിവ പൊട്ടി കവിഞ്ഞൊഴുകുന്നത് മൂലമുള്ള നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ.

അടിസ്ഥാന കവറേജിന് പുറമെ പോളിസിക്ക് നിരവധി ഇൻ-ബിൽറ്റ് കവറുകൾ ഉണ്ട്. മാറ്റങ്ങൾ, കൂട്ടിച്ചേർക്കലുകൾ അല്ലെങ്കിൽ വിപുലീകരണങ്ങൾക്കുള്ള കവർ, ഫ്ലോട്ടർ അടിസ്ഥാനത്തിൽ സ്റ്റോക്കുകൾക്കുള്ള കവർ, സ്റ്റോക്കുകൾ താൽക്കാലികമായി നീക്കംചെയ്യൽ, (സ്റ്റാർട്ടപ്പ് കോസ്റ് - നഷ്ടത്തെ തുടർന്നുള്ള) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, ആർക്കിടെക്റ്റുകൾക്കും സർവേയർമാർക്കും കൺസൾട്ടിംഗ് എഞ്ചിനീയർമാർക്കും പ്രൊഫഷണൽ ഫീസ് അടയ്ക്കുന്നതിനുള്ള ഇൻഷുറൻസ് പരിരക്ഷയും ഇത് നൽകുന്നു.

ഇത്തരം പോളിസിയിലുള്ള പ്രീമിയം വളരെയധികം താങ്ങാവുന്നതും എല്ലാ കച്ചവട സംരംഭങ്ങൾക്കും എടുക്കാവുന്നതും ആണ്. 

ഇതേ കുറിച്ച് കൂടുതൽ അറിയുന്നതിന്  ട്രസ്റ്റ് ലിങ്ക് ഇൻഷുറൻസ് ബ്രോക്കേഴ്സുമായി ബന്ധപെടുക.  ഇമെയിൽ kmrajesh@trustlinkinsurance.in ഫോൺ: 0487-2373399

 

Comments

Popular posts from this blog

ടേം ഇൻഷുറൻസ് അത്യാവശ്യമാണോ?

ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടോ?

എന്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്?