ഒരാൾക്ക് വ്യക്തിഗത അപകട പോളിസി എന്തുകൊണ്ട് അത്യാവശ്യമാണ് ?

 എല്ലാ ദിവസവും നമുക്ക് ചുറ്റും അപകടങ്ങൾ സംഭവിക്കുന്നു, റോഡും ട്രാഫിക്കിന്റെ അവസ്ഥയും കണക്കിലെടുക്കുമ്പോൾ, എല്ലായ്പ്പോഴും അപകടസാധ്യതയുണ്ട്. , നിങ്ങൾഏറ്റവും നല്ല  ഒരു ഡ്രൈവറാണെങ്കിൽപ്പോലും, ചിലപ്പോൾ മറ്റുള്ളവരുടെ തെറ്റ് കാരണം നിങ്ങൾ അപകടത്തിൽ പെട്ടേക്കാം.

അപകട ഇൻഷുറൻസിന്റെ വിവിധ വശങ്ങൾ നോക്കുന്നതിനു മുൻപ്; ഇതുമായി ബന്ധപ്പെട്ട ചില ഭയപ്പെടുത്തുന്ന  സ്ഥിതി    വിവരക്കണക്കുകൾ നമുക്ക് നോക്കാം.

ഇന്ത്യയിൽ ദിനംപ്രതി 1200-ലധികം ഗുരുതരമായ അപകടങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022 മാത്രം 5 ലക്ഷത്തിലധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഏകദേശം 1.55 ലക്ഷം ആളുകൾ റോഡപകടങ്ങൾ മൂലം മരിച്ചു.

അതുകൊണ്ടു റോഡപകടങ്ങളെ നിസാരമായി തള്ളിക്കളയാൻ പറ്റില്ല. വ്യക്തിഗത അപകട പോളിസികൾ റോഡ് അപകടങ്ങൾ മാത്രമല്ല പരിരക്ഷിക്കുന്നത്. റോഡപകടങ്ങൾ കൂടാതെ, നിങ്ങളുടെ  ജോലി സ്ഥലത്തും നിരവധി അപകടങ്ങൾ സംഭവിച്ചേക്കാം , പ്രത്യേകിച്ചും ഒരു ഫാക്ടറി പോലെയുള്ള സ്ഥലങ്ങളിൽ  ജോലിചെയ്യുകയാണെങ്കിൽ.   മെഷിനറികൾ ഉപയോഗിച്ച് അവിടെ നിങ്ങൾക്ക്ജോലി ചെയ്യേണ്ടി വന്നേക്കാം. നിർഭാഗ്യവശാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ, അത് ഗുരുതരമായ പരിക്കിന് കാരണമായേക്കാം, ചില സന്ദർഭങ്ങളിൽ, മരണം പോലും സംഭവിച്ചേക്കാം. ജോലിക്കിടയിലോ വീട്ടിൽ വെച്ചോ  ഉള്ള ഏത്  അപകടങ്ങളും  പരിക്കുകളും  അപകട പോളിസിയിൽ കവർ ചെയ്യപ്പെടും. മൃഗങ്ങളുടെ ആക്രമണം പോലും അപകട പോളിസിയിൽ ഉൾപെടും .

 വ്യക്തിഗത അപകട പോളിസിയുടെ  ഗുണങ്ങൾ എന്തൊക്കെയാണ്?

 നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സാമ്പത്തിക സുരക്ഷ നൽകുന്നു.

മെഡിക്കൽ പരിശോധനകൾ ആവശ്യമില്ല.

താങ്ങാനാവുന്ന നിരക്കിൽ വിപുലമായ കവറേജ്.

  ഒറ്റക്കോ, കുടുംബമായോ പോളിസികൾ എടുക്കാവുന്നതാണ് .

ഇത് ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു.

എളുപ്പവും തടസ്സമില്ലാത്തതുമായ ക്ലെയിം പ്രക്രിയ.

കസ്റ്റമർ കെയർ സേവനങ്ങൾ  എല്ലാ ദിവസവും മുഴുവൻ സമയവും ലഭ്യമാണ്.

നിങ്ങളുടെ ആവശ്യത്തിനുള്ള കവറേജുകൾ മാത്രം തിരഞ്ഞെടുക്കാം.

 വ്യക്തിഗത അപകട പോളിസിയുടെ വിഭാഗങ്ങൾ  എന്തൊക്കെയാണ്?

 അപകട ഇൻഷുറൻസ് പോളിസിയിൽ രണ്ട് പ്രധാന വിഭാഗങ്ങളുണ്ട്:

 വ്യക്തിഗത അപകട ഇൻഷുറൻസ് - പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് ഒരു വ്യക്തിയാണ് എടുക്കുന്നത്, ഇത് പോളിസി ഉടമകളെ ആകസ്മികമായ വക്തിഗത നാശനഷ്ടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. സാധാരണയായി ഇത് അപകട മരണംഅപകടത്തിന്റെ ഫലമായുണ്ടാകുന്ന മൊത്തമൊ ഭാഗികമോ ആയ അംഗവൈകല്യങ്ങൾ, അപകടം  മൂലമുള്ള ആശുപത്രി വാസംഎന്നിവ ഉൾപ്പെടുന്നു.

 ഗ്രൂപ്പ് അപകട ഇൻഷുറൻസ് -സാധാരണഗതിയിൽ, ബിസിനസ്സ് ഉടമകളും തൊഴിലുടമകളും അവരുടെ ജീവനക്കാരെ പരിരക്ഷിക്കുന്നതിനായി ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് വാങ്ങുന്നു. സ്ഥാപനത്തിന്റെ വലിപ്പം, ജീവനക്കാരുടെ എണ്ണം എന്നിവയെ ആശ്രയിച്ച്, ഇൻഷുറൻസ് കമ്പനികൾ പ്രീമിയത്തിൽ വളരെയധികം കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഒരു ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് പോളിസി ജീവനക്കാർക്ക് മികച്ച പിന്തുണയാണ് നൽകുന്നത്കാരണം ഇത് ജോലിസ്ഥലത്ത് എന്തെങ്കിലും അപകടമുണ്ടായാൽ അവർക്ക് മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.

  പോളിസിക്ക് കീഴിൽ നിങ്ങൾക്ക് എന്ത് കവറേജ് ലഭിക്കും?

 അപകട മരണ കവർ - പോളിസി ഉടമ മരിച്ചാൽ പോളിസിയുടെ സം അഷ്വേർഡ് നോമിനിക്ക് നൽകും.

സ്ഥിരമായ അംഗ വൈകല്യ കവർ - ഒരു അപകടം സ്ഥിരമായ വൈകല്യത്തിലേക്ക് നയിക്കുകയാണെങ്കിൽ, പോളിസി ഉടമയ്ക്ക് മുൻകൂട്ടി സമ്മതിച്ച തുക നൽകും.

ശാശ്വത ഭാഗിക അംഗ വൈകല്യ കവർ - അപകടം ഇൻഷ്വർ ചെയ്തയാൾക്ക് ശാശ്വതമായ ഭാഗിക അംഗവൈകല്യം വന്നാൽ  അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ക്ലെയിം തുകയായി സമ്മതിച്ച തുക നൽകും.

താൽക്കാലിക പൂർണ്ണ അംഗ വൈകല്യം -ഇൻഷുറൻസ് ചെയ്തയാൾ കുറച്ചുകാലത്തേക്ക് അവനെയോ അവളെയോ കിടപ്പിലാക്കുന്ന ഒരു അപകടത്തിൽ പെട്ടാൽ, പോളിസി ഉടമയ്ക്ക് മുൻകൂട്ടി സമ്മതിച്ച തുക നൽകും.

ആക്സിഡന്റൽ ഹോസ്പിറ്റലൈസേഷൻ കവർ:- അപകടത്തെത്തുടർന്ന് ഇൻഷ്വർ ചെയ്തയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, ആശുപത്രി ചെലവുകൾക്കായി ഒരു നിശ്ചിത ശതമാനം തുക തിരികെ നൽകും (ഇൻഷ്വർ ചെയ്ത തുകയുടെ 10% അല്ലെങ്കിൽ 20% )

കുട്ടികളുടെ വിദ്യാഭ്യാസം: - ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണമുണ്ടായാൽ, മരിച്ച വ്യക്തിയുടെ കുട്ടിക്ക് ഒരു നിശ്ചിത തുക വിദ്യാഭ്യാസ ഫണ്ടായി നൽകും.

ഒടിഞ്ഞ അസ്ഥികൾ: - എല്ലുകൾ ഒടിഞ്ഞാൽ അല്ലെങ്കിൽ ഏതെങ്കിലും അസ്ഥി ക്ഷതം സംഭവിച്ചാൽ, പോളിസിയിൽ ഒരു നിശ്ചിത നഷ്ടപരിഹാരം നൽകും.

പൊള്ളൽ:- ആകസ്മികമായി പൊള്ളലേറ്റാൽ നഷ്ടപരിഹാരവും നൽകും

ആംബുലൻസ് കവർ:- പോളിസി പ്രകാരം ഒരു നിശ്ചിത തുക ആംബുലൻസ് ചെലവിനായി നൽകും.

 നിങ്ങൾക്ക് എത്ര കവർ വേണം : മാസവരുമാനത്തിന്റെ 100 മടങ്ങ്  വരെയുള്ള തുകക്ക് ഇത്തരം പോളിസി എടുക്കാവുന്നതാണ്.

 ക്ലെയിം പ്രക്രിയ എങ്ങനെയാണ്:- അപകട മരണമോ അംഗ വൈകല്യമോ ആശുപത്രി വാസമോ ക്ലെയിം ചെയ്താൽ, ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്:-

മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ് മോർട്ടം  റിപ്പോർട്ട്, FIR റിപ്പോർട്ട്, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് (മരണത്തിനു) മെഡിക്കൽ സെർറ്റിഫിക്കറ്റ് (അംഗവൈകല്യത്തിന്) മെഡിസിൻ  ബില്ലുകൾ (ആശുപത്രി വാസത്തിനു) തുടങ്ങിയവ.

 അപകട ഇൻഷുറൻസ് ചെലവേറിയതാണോ: - താരതമ്യേന വ്യക്തിഗത അപകട ഇൻഷുറൻസ്പോ ളിസികൾ വളരെ ചെലവ് കുറഞ്ഞതാണ്.  50 രൂപയിൽ താഴെ മാത്രം തുകക്ക് നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷ ലഭിക്കും. ഗ്രൂപ്പ് പേർസണൽ ആക്സിഡന്റ്  പോളിസിയിൽ ഗ്രൂപ്പിലെ ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ചു  പ്രീമിയം വളരെ കുറവായിരിക്കും.

 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഇൻഷുറൻസ് ബ്രോക്കറെ ബന്ധപ്പെടുക അല്ലെങ്കിൽ ട്രസ്റ്റ് ലിങ്ക് ഇൻഷുറൻസ് ബ്രോക്കേഴ്സ് തൃശൂർ - 9349991880 എന്ന നമ്പറിൽ ബന്ധപ്പെടുക.

Comments

Popular posts from this blog

ടേം ഇൻഷുറൻസ് അത്യാവശ്യമാണോ?

ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടോ?

എന്തുകൊണ്ട് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്?