എന്തുകൊണ്ട് ഗ്രൂപ്പ് മെഡിക്ലെയിം പോളിസി?

 ഗ്രൂപ്പ് മെഡിക്ലെയിം ഇൻഷുറൻസ്:- തൊഴിലുടമ -തൊഴിലാളി, നോൺ-എംപ്ലോയീ-എംപ്ലോയി ഗ്രൂപ്പുകളുടെ അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആരോഗ്യ ഇൻഷുറൻസ് പോളിസികളാണ് ഇവ.  ഇൻ-പേഷ്യന്റ് കെയർ (അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി) അല്ലെങ്കിൽ പോളിസി കാലയളവിൽ ഉണ്ടാകുന്ന അസുഖം/പരിക്ക് എന്നിവയ്ക്കായി ന്യായമായും സാധാരണമായും ചെലവിടുന്ന ഡേ കെയർ ചികിത്സയ്ക്കായുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾ ഈ പോളിസികൾ കവർ ചെയ്യുന്നു.     

10-ൽ കൂടുതൽ അംഗങ്ങളുള്ള കമ്പനികൾക്ക്/ഓർഗനൈസേഷനുകൾക്ക് ഈ പോളിസി എടുക്കാവുന്നതാണ്. മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഈ പോളിസിയിൽ ചേർക്കാം. കമ്പനി അടച്ച പ്രീമിയം കമ്പനിയ്ക്ക് ചെലവായി ബുക്ക് ചെയ്യാൻ കഴിയും. ഏറ്റവും നല്ല ഒരു എംപ്ലോയീവെൽഫെയർ പദ്ധതിയാണ് ഇത്.  ഇത്തരം പോളിസികൾ ജീവനകാർക്ക് കമ്പനിയോടുള്ള കൂറും ആത്മാർത്ഥതയും വർധിപ്പിക്കും.  

ഈ പോളിസി പ്രി ഹോസ്പിറ്റലൈസേഷൻ (30 ദിവസം), പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ (60 ദിവസം) ചെലവുകൾ, മുറി വാടക, നഴ്സിംഗ് ഫീസ്, ഡോക്ടർമാരുടെ ഫീസ്, മെഡിസിൻ, ഡയഗ്നോസ്റ്റിക് ചെലവുകൾ, 140+ ഡേ കെയർ നടപടിക്രമങ്ങൾ, മാനസിക രോഗ ചികിത്സ, എച്ച്ഐവി/എയ്ഡ്സ് ചികിത്സ, അവയവ ദാതാക്കളുടെ മെഡിക്കൽ ചെലവുകൾ, ആംബുലൻസ് ചാർജുകൾ, രോഗാവസ്ഥയിലുള്ള പൊണ്ണത്തടി ചികിത്സ മുതലായി എല്ലാ ആശുപത്രി ചിലവുകളും കവർ ചെയ്യുന്നു.

ഗ്രൂപ്പ് മെഡിക്ലെയിം പോളിസികളുടെ സവിശേഷതകൾ

  •  2 ലക്ഷം മുതൽ കവറേജ്‌ തിരഞ്ഞെടുക്കാവുന്നതാണ്
  • അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ചികിത്സകൾ ഇതിൽ ഉൾപ്പെടുന്നു.
  • ആധുനിക ചികിത്സകൾക്കുളള്ള കവറേജുകൾ.
  • ഹോസ്പിറ്റലൈസേഷൻ സംഭവിച്ച അതേ രോഗം/അസുഖം/പരിക്കിന് യഥാക്രമം 30 ദിവസം വരെയും 60 ദിവസം വരെയും ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും കവറേജ് ലഭിക്കും.
  • ആവശ്യമെങ്കിൽ പ്രസവ സംബന്ധമായ ചികിത്സക്കുള്ള കവറേജ്‌.
  • നിലവിലുള്ള അസുഖത്തിനുള്ള കവറേജ്‌.
  •  ക്ലെയിമുകളിൽ കോ-പേയ്മെന്റുകളോ ഉപപരിധികളോ ഇല്ല.
  • സാധാരണ പോളിസികളിൽ ചില അസുഖങ്ങൾക്കുള്ള (30 ദിവസം, ഒരു വർഷം, രണ്ട് വർഷം)  വെയ്റ്റിംഗ് പീരീഡ് ഒഴിവാക്കാം.
  • റൂം റെന്റ് പരിധി ഒഴിവാക്കാം.
  •  ഉപഭോഗവസ്തുക്കൾ കവർ ചെയ്യാനുള്ള ഓപ്ഷൻ.
  • പ്രതിദിന ആശുപത്രി ആനുകൂല്യ ചെലവുകൾ ചേർക്കാനുള്ള ഓപ്ഷൻ.
  • മൊത്തം പ്രീമിയത്തിൽ വളരെയധികം ഗ്രൂപ്പ് ഡിസ്കൗണ്ട് ബാധകമാകും.

 ലഭിക്കാത്ത കവറേജുകൾ

  •  ലിംഗമാറ്റ ചികിത്സകൾ, കോസ്മെറ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് സർജറി
  •  വിറ്റാമിനുകൾ, ടോണിക്കുകൾ
  • മയക്കുമരുന്ന്/മദ്യം ദുരുപയോഗം മൂലമുള്ള അസുഖങ്ങൾ.
  • സ്വയം വരുത്തിയ മുറിവുകൾ
  • കുറിപ്പടിയില്ലാത്ത മരുന്ന്, ഡോക്ടറുടെ ഗൃഹസന്ദർശന നിരക്കുകൾ.
  • ദന്തചികിത്സ (അപകടത്തിൽ നിന്നുണ്ടാകുന്നതൊഴിച്ഛ് )
  • ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് ചികിത്സയും (OPD ചികിത്സ)
  • ആശുപത്രി വാസം ആവശ്യമില്ലാത്ത ചികിൽസകൾ
  • രോഗമില്ലാതെ, രോഗനിർണ്ണയ ആവശ്യങ്ങൾക്കായി മാത്രമുള്ള ആശുപത്രി വാസം
ഒരു ക്ലെയിം എങ്ങനെ റിപ്പോർട്ട് ചെയ്യാം?

ക്യാഷ്‌ലെസ്സ്  ഹോസ്‌പിറ്റലൈസേഷൻ

  •  ഇൻഷുറൻസ് കമ്പനി/ടിപിഎയുടെ എംപാനൽ നെറ്റ്വർക്ക് ഹോസ്പിറ്റലുകൾക്ക് മാത്രമേ ക്യാഷ്ലെസ്സ് ലഭ്യമാകൂ. 
  • മുൻ‌കൂർ അറിവുള്ള ആശുപത്രി വാസത്തിനു മുൻപ്  (72 മണിക്കൂർ മുമ്പ്) TPA/ഇൻഷുറൻസ് കമ്പനിക്ക് മുൻകൂട്ടി അറിയിപ്പ് നൽകേണ്ടതാണ്
  • അടിയന്തിര ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ, അഡ്മിഷൻ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ TPA/കമ്പനിക്ക് അറിയിപ്പ് അയയ്ക്കേണ്ടതാണ്.
  • ഒറിജിനലിലുള്ള എല്ലാ രേഖകളും പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ പൂർത്തിയാക്കിയ ശേഷം 15 ദിവസത്തിനുള്ളിൽ TPA യിൽ സമർപ്പിക്കേണ്ടതാണ്.
റീഇംബേഴ്സ്മെന്റ് ക്ലെയിമുകൾക്ക്:

  •  ഹോസ്പിറ്റലൈസേഷനെക്കുറിച്ചുള്ള രേഖാമൂലമുള്ള അറിയിപ്പ് ഇൻഷുറൻസ് കമ്പനി/ഇൻഷുറൻസ് ബ്രോക്കർക്ക് അടിയന്തിര ആശുപത്രിയിൽ പ്രവേശിപ്പിച്ച് 72 മണിക്കൂറിനുള്ളിലും, ആസൂത്രിതമായി പ്രവേശിപ്പിക്കപ്പെടുകയാണെങ്കിൽ 72 മണിക്കൂറിന് മുമ്പും അയയ്ക്കേണ്ടതാണ്.
  • ആശുപത്രി വിടുന്നതിന് മുമ്പ്, ആശുപത്രി അധികൃതരിൽ നിന്ന് ഡിസ്ചാർജ് സംഗ്രഹവും അന്വേഷണ റിപ്പോർട്ടും മറ്റ് പ്രസക്തമായ രേഖകളും (ക്ലെയിം ഫോം - ഭാഗം എ & ഭാഗം ബി) ലഭിക്കും. ഒറിജിനലിലുള്ള എല്ലാ രേഖകളും ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 15 ദിവസത്തിനുള്ളിൽ TPA / ഇൻഷുറൻസ് ബ്രോക്കർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
  • ചികിൽസയ്ക്കു ശേഷം ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുമ്പും ശേഷവുമുള്ള ചെലവുകൾ പ്രത്യേകം ക്ലെയിം ചെയ്യാം.
  • പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ എല്ലാ രേഖകളും ഒറിജിനൽ സമർപ്പിക്കണം. 
ആവശ്യമായ രേഖകൾ എന്തൊക്കെയാണ് (ഒറിജിനൽ)?
  •  ഇൻഷുറർ നൽകിയ ക്ലെയിം ഫോം കൃത്യമായി പൂരിപ്പിച്ചു (പാർട്ട് എ & പാർട്ട് ബി)
  • ഒറിജിനൽ ബില്ലുകൾ, പേയ്മെന്റ് രസീതുകൾ, രോഗിയുടെ മെഡിക്കൽ ചരിത്രം, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് / ആശുപത്രിയിൽ നിന്നുള്ള സംഗ്രഹം തുടങ്ങിയവ. ഒറിജിനൽ പേയ്മെന്റ് രസീത്, ഇൻവെസ്റ്റിഗേഷൻ ടെസ്റ്റ് റിപ്പോർട്ടുകൾ  തുടങ്ങിയവ
  • ഇൻഷുറൻസ് കമ്പനി/TPA ആവശ്യപ്പെടുന്ന മറ്റേതെങ്കിലും രേഖ.
 ഈ ഗ്രൂപ്പ് മെഡിക്ലെയിം സ്കീമുകൾ/സവിശേഷതകൾ എന്നിവയെ കുറിച്ചു കൂടുതൽ അറിയാൻ ഞങ്ങളുമായി ബന്ധപ്പെടുക Trustlinkinsurance Brokers Pvt Ltd, Thrissur • ഇമെയിൽ kmrajesh@trustlinkinsurance.in • മൊബൈൽ : 04872373399, 9349991880

 

Comments

Popular posts from this blog

ഒരു ഇൻഷുറൻസ് ബ്രോക്കറുടെ സേവനം നിങ്ങൾക്ക് ആവശ്യമുണ്ടോ?

നമ്മളുടെ വീടിനും ഇൻഷുറൻസ് ആവശ്യമുണ്ടോ?

ഒരാൾക്ക് വ്യക്തിഗത അപകട പോളിസി എന്തുകൊണ്ട് അത്യാവശ്യമാണ് ?