ഒരാൾക്ക് വ്യക്തിഗത അപകട പോളിസി എന്തുകൊണ്ട് അത്യാവശ്യമാണ് ?
എല്ലാ ദിവസവും നമുക്ക് ചുറ്റും അപകടങ്ങൾ സംഭവിക്കുന്നു , റോഡും ട്രാഫിക്കിന്റെ അവസ്ഥയും കണക്കിലെടുക്കുമ്പോൾ , എല്ലായ്പ്പോഴും അപകടസാധ്യതയുണ്ട് . , നിങ്ങൾഏറ്റവും നല്ല ഒരു ഡ്രൈവറാണെങ്കിൽപ്പോലും , ചിലപ്പോൾ മറ്റുള്ളവരുടെ തെറ്റ് കാരണം നിങ്ങൾ അപകടത്തിൽ പെട്ടേക്കാം . അപകട ഇൻഷുറൻസിന്റെ വിവിധ വശങ്ങൾ നോക്കുന്നതിനു മുൻപ് ; ഇതുമായി ബന്ധപ്പെട്ട ചില ഭയപ്പെടുത്തുന്ന സ്ഥിതി വിവരക്കണക്കുകൾ നമുക്ക് നോക്കാം . • ഇന്ത്യയിൽ ദിനംപ്രതി 1200- ലധികം ഗുരുതരമായ അപകടങ്ങൾ സംഭവിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . • റോഡ് ഗതാഗത , ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് , 2022 ൽ മാത്രം 5 ലക്ഷത്തിലധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു , ഏകദേശം 1.55 ലക്ഷം ആളുകൾ റോഡപകടങ്ങൾ മൂലം മരിച്ചു . അതുകൊണ്ടു റോഡപകടങ്ങളെ നിസാരമായി തള്ളിക്കളയാൻ പറ്റില്ല . വ്യക്തിഗത അപകട പോളിസികൾ റോഡ് അപകടങ്ങൾ മാത്രമല്ല പരിരക്ഷിക്കുന്നത് . റോഡപകടങ്ങൾ കൂടാതെ , നിങ്ങളുടെ ജോലി സ്ഥലത്തും നിരവധി അപകടങ്ങൾ സംഭവിച്ചേക്കാം , പ്രത്യേകിച്ചും ...