കോൺട്രാക്ടർസ് ഓൾ റിസ്ക് പോളിസി (CAR പോളിസി)
എന്തുകൊണ്ടാണ് കരാറുകാർക്ക് CAR പോളിസി ആവശ്യമായി വരുന്നത് ? സിവിൽ കൺസ്ട്രക്ഷൻ പ്രോജക്റ്റ് വളരെ അപകടസാധ്യതകളുമായി ബന്ധപ്പെട്ടതാണ്. സിവിൽ കൺസ്ട്രക്ഷൻ പ്രോജക്റ്റ് ഘട്ടത്തിൽ പൈലിംഗ് & ഫൗണ്ടേഷൻ , ഗ്രൗണ്ടിംഗ് വർക്ക് , സിവിൽ വർക്ക് , നിർമ്മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും സംഭരണം , പുനർനിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു . ഒരു ചെറിയ നാശനഷ്ടം പോലും കരാറുകാരനോ പ്രോജക്റ്റ് ഉടമയ് ക്കോ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും . CAR പോളിസി , കെട്ടിട നിർമ്മാണം , റോഡ് , അണക്കെട്ട് , കരയിലോ നദികളിലോ അരുവികളിലോ ഉള്ള പാലങ്ങൾ , ഫ് ളൈ ഓവർ , ടാങ്ക് നിർമ്മാണം തുടങ്ങിയ വിവിധ തരത്തിലുള്ള സിവിൽ നിർമ്മാണ പ്രോജക്റ്റുകളുടെ ഏതെങ്കിലും ബൗധിക നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്കെതിരെ കവറേജ് വാഗ്ദാനം ചെയ്യുന്നു . ഈ പോളിസിയിൽ , പ്രൊജക്റ്റ് സൈറ്റിൽ നിർമ്മാണ സാമഗ്രികൾ എത്തുന്ന ആദ്യ തീയതി മുതൽ ഈ പോളിസി ആരംഭിക്കുകയും പ്രോജക്റ്റ് പൂർത്തിയാകുമ്പോൾ അവസാനിക്കുകയും ചെയ്യുന്നു . ആരാണ് CAR ഇൻഷുറൻസ് വാങ്ങേണ്ടത് ?...